പ്രണയം
പിണക്കം
സന്ദര്‍ശനം
പഴയ വാക്കുകള്‍ വീണ്ടും പുതുമയോടെ!
വറ്റിയ വാക്കുകള്‍ക്കു ജീവന്‍ വെയ്ക്കാന്‍
പറ്റിച്ചേര്‍ന്ന നിഘണ്ടുവില്‍ പുതിയ അര്‍ഥങ്ങള്‍
കണ്ടെടുത്തുവരുമ്പോഴേക്കും
നാനാര്‍ത്ഥങ്ങളുടെ പുതിയ നിഘണ്ടുവുമായി
നീ വന്നില്ലേ?
അവിടെ സൂചിതങ്ങള്‍ നീട്ടി നീട്ടി വെയ്ച്ചപ്പോള്‍
എന്‍റെ പ്രണയം ഒറ്റക്കാലില്‍ തപസ്സുചെയ്യുന്ന
കൊക്കിന്റെ പരിഹാസ്യതപോലെ
നിയതമായ സുനിശ്ചിതമായ
ഒറ്റക്കല്‍ പ്രതിമ പോലെ നിശ്ചേതനമായ
ഒന്നാണെന്ന് ഒരിക്കല്‍ പോലും
നീ പറയില്ലല്ലോ എന്ന് മാത്രമാണ്
എന്‍റെ ആശ്വാസം!!
പിണക്കം
സന്ദര്‍ശനം
പഴയ വാക്കുകള്‍ വീണ്ടും പുതുമയോടെ!
വറ്റിയ വാക്കുകള്‍ക്കു ജീവന്‍ വെയ്ക്കാന്‍
പറ്റിച്ചേര്‍ന്ന നിഘണ്ടുവില്‍ പുതിയ അര്‍ഥങ്ങള്‍
കണ്ടെടുത്തുവരുമ്പോഴേക്കും
നാനാര്‍ത്ഥങ്ങളുടെ പുതിയ നിഘണ്ടുവുമായി
നീ വന്നില്ലേ?
അവിടെ സൂചിതങ്ങള്‍ നീട്ടി നീട്ടി വെയ്ച്ചപ്പോള്‍
എന്‍റെ പ്രണയം ഒറ്റക്കാലില്‍ തപസ്സുചെയ്യുന്ന
കൊക്കിന്റെ പരിഹാസ്യതപോലെ
നിയതമായ സുനിശ്ചിതമായ
ഒറ്റക്കല്‍ പ്രതിമ പോലെ നിശ്ചേതനമായ
ഒന്നാണെന്ന് ഒരിക്കല്‍ പോലും
നീ പറയില്ലല്ലോ എന്ന് മാത്രമാണ്
എന്‍റെ ആശ്വാസം!!
No comments:
Post a Comment